2010, ഏപ്രിൽ 6, ചൊവ്വാഴ്ച

ഐ എഫ് എഫ് കെ യും കാഴ്ചക്കാരും


തിരുവനന്തപുരത്തെ ചലച്ചിത്ര മേളക്ക് എല്ലാ വര്‍ഷവും പോകുന്നവരുണ്ട് .അവരില്‍ ചിലര്‍ ഇപ്പോള്‍ ഗുരുസ്വാമിമാര്‍ ആണ്. ഓരോ സിനിമയെക്കുറിച്ചും തനതായ അഭിപ്രായം പ്രകടിപ്പിക്കാന്‍ എല്ലാ പ്രേക്ഷകരും ശ്രദ്ധിക്കാറുമുണ്ട്.നല്ലൊരു ചലച്ചിത്രക്കൂട്ടായ്മ ഇങ്ങനെ രൂപം കൊണ്ടിട്ടുണ്ട് .

കഴിഞ്ഞ വര്ഷം ഞാന്‍ കണ്ട സിനിമകളില്‍ ഏറ്റവും ശ്രദ്ധേയമായി എനിക്ക് തോന്നിയത് വിഷന്‍ എന്ന ജര്‍മന്‍ ചലച്ചിത്രമാണ് .പ്രസ്തുത സിനിമയുടെ ഓരോ ഫ്രെയിമും ഒരു ഡാവിഞ്ചി ചിത്രത്തെ അനുസ്മരിപ്പിക്കുന്നു.ആയിരാമാണ്ടില്‍ ലോകം അവസാനിക്കുമെന്ന് കരുതി തലേന്ന് കണ്ണുമടച്ചു കമിഴ്ന്നു കിടക്കുകയും പിറ്റേന്ന് സൂര്യോദയം കണ്ടു 'ഇതാ സൂര്യന്‍ ദൈവമേ!' എന്ന് വിസ്മയിക്കുകയും ചെയ്യുന്നിടത്താണ് സിനിമയുടെ പേര് കാണിക്കുന്നത് .പിന്നീട് അങ്ങോട്ട്‌ ഒരു സന്യാസിനിയുടെ കഥ പറയുന്നു. ഫിഷിംഗ് പ്ലാറ്ഫോം പോലുള്ള സിനിമകളാണ് കൂടുതല്‍ ജനപ്രീതി നേടിയതെങ്കിലും ജര്‍മന്‍ വിഷന്‍ എന്റെ മനസ്സില്‍ വേറിട്ട്‌ നില്‍ക്കുന്നു. ഏതാണ് നിങ്ങളുടെ ഇഷ്ട ചിത്രം?

അഭിപ്രായങ്ങളൊന്നുമില്ല: