2010, ഏപ്രിൽ 20, ചൊവ്വാഴ്ച

ബാലനിലെ നായിക എം.കെ.കമലത്തിന് അന്ത്യാഞ്ജലി



1938ലാണ് മലയാളത്തില്‍ ആദ്യ ശബ്ദ ചലച്ചിത്രം ഉണ്ടായത് .ആദ്യകാല ബാലാരിഷ്ടതകള്‍ കഴിഞ്ഞു ലോകത്ത്മറ്റുള്ള ഇടങ്ങളിലേത് പോലെ സിനിമ ആരാധ്യരായ നായികമാരും നായകന്മാരുമായി ബഹുദൂരം മുന്നേറി.പഴയ പലഅഭിനേതാക്കളും വീണ്ടും വീണ്ടും ടെലിവിഷനിലും മറ്റുമായി നമ്മുടെ മുന്നിലെത്തുകയും അതുവഴി സ്മരണനിലനിര്‍ത്തുകയും ചെയ്തു.എന്നാല്‍ ആദ്യശബ്ദ ചിത്രത്തിലെ നായികയെ നാംമറന്നു.അമ്മ എന്ന താര സംഘടനയുടെചെറിയ സഹായം ലഭിച്ചിരുന്നെങ്കിലുംകഷ്ടപ്പാടിലായിരുന്നു ബാലനിലെ നായികശ്രിമതി എം.കെ.കമലം എന്ന്അറിയുമ്പോള്‍ താരപ്രഭയില്ലത്ത ഒരു കാലഘട്ടത്തിലെ അഭിനേത്രിയെമലയാളം അവഗണിച്ചു എന്ന് തന്നെ കരുതണം.സിനിമകള്‍ കൂടാതെനാലായിരത്തില്പരം നാടകവേദികളെ ധന്യമാക്കിയ നായികാ മുത്തശ്ശിയെ ഒര്മയിലെങ്കിലും നമുക്ക്ആദരിക്കാം.മരിക്കുമ്പോള്‍ തൊണ്ണൂറു വയസ്സായിരുന്നത്രേ അവര്‍ക്ക്.ആദരാഞ്ജലികള്‍!

2010, ഏപ്രിൽ 7, ബുധനാഴ്‌ച

ഷോര്‍ട്ട് ഫിലിം - ലി പ്രിസേജ് എ ഫോര്‍ ഷാഡോ


പന്തല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ റിയാസ് അരുണും സുഹൃത്ത്‌ അജിത്തും ചേര്‍ന്ന് നിര്‍മിച്ച ലഘു ചിത്രം അവരുടെ സമപ്രായക്കാരുടെ ആത്മഹത്യാ പ്രവണതയെക്കുറിച്ചു സൂചിപ്പിക്കുന്ന ഒരു ആറ് മിനിട്ട് സിനിമയാണ്. റിയാസ് അരുണ്‍ തന്നെ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഒരു പതിനാറു കാരന്റെ സൃഷ്ടിയാണെന്ന് തോന്നുകയേയില്ല.ഷോട്ടുകളുടെ വൈവിദ്ധ്യം,ചിത്രീകരണത്തിലെ സൂക്ഷ്മത എന്നിവ ഈ സിനിമയെ പക്വമതിയായ ഒരു ചലച്ചിത്രകാരന്റെ സൃഷ്ടിയാക്കുന്നു. യു ട്യൂബില്‍ ആര്‍ക്കും കാണാവുന്ന ഈ ചിത്രം കണ്ടു തന്നെ വിലയിരുത്തുക.

2010, ഏപ്രിൽ 6, ചൊവ്വാഴ്ച

ഐ എഫ് എഫ് കെ യും കാഴ്ചക്കാരും


തിരുവനന്തപുരത്തെ ചലച്ചിത്ര മേളക്ക് എല്ലാ വര്‍ഷവും പോകുന്നവരുണ്ട് .അവരില്‍ ചിലര്‍ ഇപ്പോള്‍ ഗുരുസ്വാമിമാര്‍ ആണ്. ഓരോ സിനിമയെക്കുറിച്ചും തനതായ അഭിപ്രായം പ്രകടിപ്പിക്കാന്‍ എല്ലാ പ്രേക്ഷകരും ശ്രദ്ധിക്കാറുമുണ്ട്.നല്ലൊരു ചലച്ചിത്രക്കൂട്ടായ്മ ഇങ്ങനെ രൂപം കൊണ്ടിട്ടുണ്ട് .

കഴിഞ്ഞ വര്ഷം ഞാന്‍ കണ്ട സിനിമകളില്‍ ഏറ്റവും ശ്രദ്ധേയമായി എനിക്ക് തോന്നിയത് വിഷന്‍ എന്ന ജര്‍മന്‍ ചലച്ചിത്രമാണ് .പ്രസ്തുത സിനിമയുടെ ഓരോ ഫ്രെയിമും ഒരു ഡാവിഞ്ചി ചിത്രത്തെ അനുസ്മരിപ്പിക്കുന്നു.ആയിരാമാണ്ടില്‍ ലോകം അവസാനിക്കുമെന്ന് കരുതി തലേന്ന് കണ്ണുമടച്ചു കമിഴ്ന്നു കിടക്കുകയും പിറ്റേന്ന് സൂര്യോദയം കണ്ടു 'ഇതാ സൂര്യന്‍ ദൈവമേ!' എന്ന് വിസ്മയിക്കുകയും ചെയ്യുന്നിടത്താണ് സിനിമയുടെ പേര് കാണിക്കുന്നത് .പിന്നീട് അങ്ങോട്ട്‌ ഒരു സന്യാസിനിയുടെ കഥ പറയുന്നു. ഫിഷിംഗ് പ്ലാറ്ഫോം പോലുള്ള സിനിമകളാണ് കൂടുതല്‍ ജനപ്രീതി നേടിയതെങ്കിലും ജര്‍മന്‍ വിഷന്‍ എന്റെ മനസ്സില്‍ വേറിട്ട്‌ നില്‍ക്കുന്നു. ഏതാണ് നിങ്ങളുടെ ഇഷ്ട ചിത്രം?

2008, സെപ്റ്റംബർ 6, ശനിയാഴ്‌ച

A CAMPUS MOVIE CLUB




KALALAYA CHALACHITHRA VEIDI means Campus Film Club/forum in Malayalam.It was formed at a Higher Secondary School in Kerala.It was inaugurated by well known cine-drama artist Ms.Nilambur Ayisha at Nirmala Higher Secondary School,Erumamunda(a village in Malappuram district in Kerala) in June 2006.

CLASSES ON MOVIES


During intervals the club members watched good movies and discussed them.They also made a short movie titled MAATTAM(=transition/change).It was very different from similar efforts by other movie makers because its cast,direction,camera and all other work before its post production activities were done by the students and teachers themselves.All of them were novices.There was no screenplay although a girl by name Ramseena tried to prepare one.No story had been prepared either.The only idea was to shoot the scenes that show some moments from the life of a poor higher secondary student,preferably a girl.It was also decided not to select any fair complexioned student with the so-called aristocratic features.Manju,a second year science student was found suitable for the role.Mrs.Sosamma,a Laboratory Assistant, was requested to do the role of Manju's mother.Manju had no experience in acting at all.