1938ലാണ് മലയാളത്തില്‍ ആദ്യ ശബ്ദ ചലച്ചിത്രം ഉണ്ടായത് .ആദ്യകാല ബാലാരിഷ്ടതകള്‍ കഴിഞ്ഞു ലോകത്ത്മറ്റുള്ള ഇടങ്ങളിലേത് പോലെ സിനിമ ആരാധ്യരായ നായികമാരും നായകന്മാരുമായി ബഹുദൂരം മുന്നേറി.പഴയ പലഅഭിനേതാക്കളും വീണ്ടും വീണ്ടും ടെലിവിഷനിലും മറ്റുമായി നമ്മുടെ മുന്നിലെത്തുകയും അതുവഴി സ്മരണനിലനിര്‍ത്തുകയും ചെയ്തു.എന്നാല്‍ ആദ്യ

ശബ്ദ ചിത്രത്തിലെ നായികയെ നാംമറന്നു.അമ്മ എന്ന താര സംഘടനയുടെചെറിയ സഹായം ലഭിച്ചിരുന്നെങ്കിലുംകഷ്ടപ്പാടിലായിരുന്നു ബാലനിലെ നായികശ്രിമതി എം.കെ.കമലം എന്ന്അറിയുമ്പോള്‍ താരപ്രഭയില്ലത്ത ഒരു കാലഘട്ടത്തിലെ അഭിനേത്രിയെമലയാളം അവഗണിച്ചു എന്ന് തന്നെ കരുതണം.സിനിമകള്‍ കൂടാതെനാലായിരത്തില്പരം നാടകവേദികളെ ധന്യമാക്കിയ ആ നായികാ മുത്തശ്ശിയെ ഒര്മയിലെങ്കിലും നമുക്ക്ആദരിക്കാം.മരിക്കുമ്പോള്‍ തൊണ്ണൂറു വയസ്സായിരുന്നത്രേ അവര്‍ക്ക്.ആദരാഞ്ജലികള്‍!


